Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
cancel

തിരുവല്ല: 250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും ഡാൻസാഫ് സംഘം പിടികൂടി. കാവുംഭാഗം കിഴക്ക് മുറി കുസുമ സദനത്തിൽ അഖില്‍ (30), പാലിയേക്കര പെരുമ്പാലത്തിൽകാലാ വീട്ടിൽ ജോൺ കുരുവിള (29) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച ഉച്ചയോടെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. പിടിയിലായ പ്രതികളെ തിരുവല്ല പൊലീസിന് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two youths arrested with ganja
Next Story