Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ഞങ്ങാട്ട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
vishnu rasi
cancel
camera_alt

വിഷ്ണു പ്രസാദ്, മുഹമ്മദ് റാസി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ രാത്രിയിലും രാവിലെയുമായി പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പ്രതികൾ പിടിയിലായത്.

ആറങ്ങാടിയിലെ കെ.കെ. മുഹമ്മദ് റാസിയെ (26) ഞായറാഴ്ച രാത്രി 0.720 ഗ്രാം എം.ഡി.എം.എയുമായി റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പിടികൂടി. പുല്ലൂർ തുഷാരത്തിലെ വിഷ്ണു പ്രസാദിനെ (22) തിങ്കളാഴ്​ച രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ്​ അറസ്റ്റ് ചെയ്തത്​. 8.81 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടികൂടി.

ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർമാരായ കെ.പി. സതീഷ്, സി.വി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story