Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
text_fieldsbookmark_border
Listen to this Article
ആലപ്പുഴ: മാരാരിക്കുളത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് വീട്ടിൽ നടേശന്റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപ്പറമ്പ് രാജേന്ദ്രന്റെ മകൻ രാഗേഷ് (25) എന്നിവരാണ് മരിച്ചത്. രാഗേഷിന്റെ സുഹൃത്തും അയൽവാസിയുമായ വിപിനിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ വളവനാട് എ.എസ് കനാൽ റോഡിൽ ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോയ ബൈക്കും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. രാഗേഷും നിഖിലും തൽക്ഷണം മരിച്ചു.
ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

