Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് യാത്രക്കാരിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം; കാഞ്ഞിരപ്പള്ളിയിൽ രണ്ടു യുവതികൾ അറസ്റ്റിൽ

text_fields
bookmark_border
ബസ് യാത്രക്കാരിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം; കാഞ്ഞിരപ്പള്ളിയിൽ രണ്ടു യുവതികൾ അറസ്റ്റിൽ
cancel

കാഞ്ഞിരപ്പള്ളി: ബസിനുള്ളിൽ മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിലെ പണമടങ്ങിയ പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two young women arrested for attempted theft inside a bus
Next Story