Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈപ്പിനിൽ...

വൈപ്പിനിൽ കുളിക്കാനിറങ്ങിയ രണ്ട്​ യമന്‍ വിദ്യാര്‍ഥികളെ കടലിൽ കാണാതായി; ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം

text_fields
bookmark_border
വൈപ്പിനിൽ കുളിക്കാനിറങ്ങിയ രണ്ട്​ യമന്‍ വിദ്യാര്‍ഥികളെ കടലിൽ കാണാതായി; ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം
cancel

വൈപ്പിന്‍: കോയമ്പത്തൂരില്‍നിന്നെത്തി വൈപ്പിൻവളപ്പ് തീരത്ത് കുളിക്കാനിറങ്ങിയ യമന്‍ സ്വദേശികളായ രണ്ട്​ വിദ്യാര്‍ഥികളെ കടലിൽ കാണാതായി. കോയമ്പത്തൂര്‍ പൊള്ളാച്ചി റോഡ് രത്തിനം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളായ അബ്ദുല്‍സലാം അവദ് (21), ജുബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

തിങ്കളാഴ്ച ഉച്ചക്ക്​ 12.40നാണ് സംഭവം. ഇന്നോവ കാറില്‍ ഉച്ചക്ക്​ പന്ത്രണ്ടോടെ ബീച്ചിലെത്തിയ ഒമ്പതംഗ സംഘം തീരത്തുനിന്ന് അകലെയല്ലാതെ കുളിക്കുകയായിരുന്നു. ഏറെനേരം തീരത്ത് ചെലവഴിച്ച് ചിത്രങ്ങൾ പകർത്തിയശേഷമാണ് ഇവർ കുളിക്കാൻ കടലിൽ ഇറങ്ങിയത്.

രണ്ടുപേര്‍ കുറച്ച്​ അകലേക്ക് പോകുന്നത് തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ടു. അവര്‍ വിളിച്ചുകൂകിയെങ്കിലും ഒഴുക്കിൽപെട്ട ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ് ബോട്ട്, ഫിഷറീസ് ബോട്ട്, നാവികസേന ഹെലികോപ്റ്റര്‍, അഗ്നിരക്ഷാസേന, പൊലീസ് വിഭാഗങ്ങള്‍ തിരച്ചിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochistudentsMissing Casebeach
News Summary - Two Yemeni students who went for a swim in Vypeen go missing in the sea
Next Story