Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

text_fields
bookmark_border
മലപ്പുറത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
cancel

മലപ്പുറം: ചങ്ങരംകുളത്ത് കിണറ്റിൽ രണ്ടു വയസുകാരിയെ മരിച്ച നിലയിലും മാതാവിനെ പരിക്കുകളോടെയും കണ്ടെത്തി. പേരോത്തയിൽ റഫീഖിന്‍റെ മകൾ ഇഷ മെഹ്റിൻ ആണ് മരിച്ചത്.

മാതാവ് ഹസീനയെ പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില ഗുരുതരമാണ്.

രാവിലെ ഇരുവരെയും കാണാതാകുകയും പിന്നീട് കിണറ്റിൽ കണ്ടെത്തുകയുമായിരുന്നെന്ന് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two-year-old girl found dead in a well Malappuram
Next Story