Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടുവയസ്സുകാരന്‍ ഡെ...

രണ്ടുവയസ്സുകാരന്‍ ഡെ കെയറില്‍നിന്ന്​ പുറത്തുപോയ സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു

text_fields
bookmark_border
day care
cancel
camera_alt

Representation Image

നേ​മം: ര​ണ്ടു​വ​യ​സ്സു​കാ​ര​ന്‍ ഡെ ​കെ​യ​റി​ല്‍നി​ന്ന്​ പു​റ​ത്തു​പോ​യ സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​രെ അ​ധി​കൃ​ത​ര്‍ പി​രി​ച്ചു​വി​ട്ടു. വി.​എ​സ്. ഷാ​ന, റി​നു ബി​നു എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. കാ​ക്കാ​മൂ​ല കു​ള​ങ്ങ​ര സു​ഷ​സി​ല്‍ ജി. ​അ​ര്‍ച്ച​ന-​സു​ധീ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ങ്കി​ത് സു​ധീ​ഷാ​ണ് ഡെ ​കെ​യ​റി​ല്‍നി​ന്ന്​ വീ​ട്ടി​ലെ​ത്തി​ച്ചേ​ര്‍ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ക്കാ​മൂ​ല​യി​ലെ ഡെ ​കെ​യ​റി​ല്‍നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് കു​ട്ടി​യു​ടെ വീ​ട്. വീ​ട്ടു​കാ​രി​ല്‍ നി​ന്നാ​ണ് ഡെ ​കെ​യ​റു​കാ​ര്‍ കു​ട്ടി വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന പി.​ടി.​എ യോ​ഗ​ത്തി​ല്‍ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജീ​വ​ന​ക്കാ​രി​ല്‍ മൂ​ന്നു​പേ​ര്‍ ഒ​രു ക​ല്യാ​ണ​ത്തി​ന് പോ​യി​രു​ന്ന​തി​നാ​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി ഒ​റ്റ​ക്ക്​ ന​ട​ന്നും ഓ​ടി​യും വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം ബ​ന്ധു​ക്ക​ള്‍ക്ക് ല​ഭി​ച്ചി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം കു​ട്ടി​ക​ള്‍ ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ജീ​വ​ന​ക്കാ​ര്‍ക്ക്​ പു​റ​ത്തു​പോ​കാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്. ഇ​ത് ലം​ഘി​ച്ച​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ര​ണ്ട് പേ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. തു​റ​ന്നു​കി​ട​ന്ന പു​റ​ത്തെ ഗേ​റ്റി​ലൂ​ടെ കു​ട്ടി വീ​ട്ടി​ലേ​ക്ക്​ പോ​യ​ത് അ​ധി​കൃ​ത​രു​ടെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsDay CareToddlerUnsupervised
News Summary - Two-year-old boy left day care incident- teachers fired
Next Story