Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്വാസതടസത്തെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ശ്വാസതടസത്തെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ- രജില ദമ്പതികളുടെ മകൻ ആഹൻ കൃഷ്‌ണനാണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിൽ വെച്ച് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കുശവൻകുന്ന് സൺറൈസ് ഹോസ്പിറ്റലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. സഹോദരൻ: ആയൻ കൃഷ്ണ.
പ്രവാസിയായ പിതാവ് മധുസൂദനൻ ഓണം അവധിക്ക് പത്ത് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

