Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് മാര്‍ബിള്‍...

പാലക്കാട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: രണ്ട്​ ചുമട്ട​ുതൊഴിലാളികൾ മരിച്ചു

text_fields
bookmark_border
death-23
cancel

പാലക്കാട്: കോട്ടായി ചെറുകുളത്ത്​ മാര്‍ബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് ചുമട്ടുതൊഴിലാളികള ്‍ മരിച്ചു. ചെറുകുളം സ്വദേശികളായ ശ്രീധരന്‍, വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്.

വീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന ഭീമന്‍ മാര്‍ബിള്‍ കട്ടകള്‍ കണ്ടെയ്​നർ ലോറിയിൽ നിന്നും മാറ്റുന്നതിനിടെയാണ്​ അപകടമുണ്ടായത്​. മാര്‍ബിളുകള്‍ക്കിടയില്‍ വെച്ചിരുന്ന കട്ടകള്‍ നീക്കം ചെയ്യുന്നതിനിടെ അത്​ ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.

മാര്‍ബിളിന്​ ഇടയില്‍ കുരുങ്ങിയ ഇരുവരും സംഭവസ്ഥലത്തുവെച്ച്​ തന്നെ മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsdeath newsAccident NewsAccident NewsMarble
News Summary - Two workers died while unloading Marble - Kerala news
Next Story