Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് നിർമാണത്തിനിടെ സ്ലാബ് തലയിൽവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
വീട് നിർമാണത്തിനിടെ സ്ലാബ് തലയിൽവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
cancel
camera_alt

ജോണി, അലി ഹസൻ

അങ്കമാലി: എറണാകുളം കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിക്ക് സമീപം വീട് നിർമാണത്തിനിടെ സ്ലാബ് തലയിൽ വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മുരിങ്ങൂർ കവലക്കാട്ട് വീട്ടിൽ ജോണി (51), പശ്ചിമ ബംഗാൾ സ്വദേശി അലി (31) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.45നാണ് അപകടം.

നിർമാണം നടക്കുന്ന വീടിന്‍റെ സൺ ഷെയ്ഡ് വാർക്കുന്നതിനിടയിൽ മൂന്ന് പേരുടെ തലയിൽ സ്ലാബ് വീഴുകയായിരുന്നു. പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി കല്ലുവിനെ (30) അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാവിലെ തൊഴിലാളികളെത്തി നിർമാണം തുടങ്ങിയതോടെയാണ് കെട്ടിടത്തിന്‍റെ മുൻവശത്തെ സ്ലാബ് നിലംപൊത്തിയത്. സമീപവാസികളെത്തിയാണ് സ്ലാബിനിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two workers died when the building under construction collapsed
Next Story