Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ വീണ്ടും ദാരുണാപകടം: രണ്ട് സ്ത്രീകൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
fathima veena
cancel
camera_alt

ഫാത്തിമ, വീണ 

പഴയങ്ങാടി: കാർ കത്തിയമർന്ന് ദമ്പതികൾ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരിൽ വീണ്ടും അപകടമരണം. പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കാറിൽ യാത്രചെയ്യുകയായിരുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഫാത്തിമ ഖമറുദ്ദീൻ (24), സ്കൂട്ടർ യാത്രക്കാരി കീഴറയിലെ കണ്ണപുരം നോർത്ത് എൽ.പി.സ്കൂൾ അധ്യാപിക കുറ്റൂർ സ്വദേശി സി.പി. വീണ (47) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടർ, കണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ച വീണയുടെ ഭർത്താവ് കെ.വി. മധുസൂദനനു പരിക്കേറ്റു. ഫാത്തിമക്കൊപ്പം കാറിൽ ഭർത്താവ് കുട്ടിയസ്സൻ സാക്കിയ്, മകൾ ഒന്നര വയസ്സുള്ള ഇസ്സ, മാതാവ് എം.പി താഹിറ എന്നിവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.

(പഴയങ്ങാടിയിൽ അപകടത്തിൽപെട്ട കാർ)

എൻ. ഖമറുദീനാണ് ഫാത്തിമയുടെ പിതാവ്. സഹോദരങ്ങൾ: ഫാസില, ഫൈറൂസ, ഫവാസ്, ഫസീഹ്. വിദ്യാർഥിയായ പൃഥ്വിദേവാണ് വീണയുടെ മകൻ. സഹോദരങ്ങൾ: ബിനു, ഷിജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two women killed in accident kannur
Next Story