‘പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ്’: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21 കേസുകൾ
text_fieldsഅനന്തുകൃഷ്ണൻ
തിരുവനന്തപുരം: തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. വിവിധ ജില്ലകളില്‍നിന്ന് കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തെ കേസുകള്‍ ഏൽപിക്കാനുള്ള തീരുമാനം.
കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല. ഇതുവരെ 21 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിരവധി പരാതികൾ ഇപ്പോഴും ലഭിക്കുന്നുണ്ട്. ലഭിക്കുന്ന പരാതികളിലെല്ലാം കേസെടുക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം നല്കി.
പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളില്‍നിന്ന് വിവരം തേടും. പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിന്സന്റിനെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.

