Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുചക്ര വാഹനാപകടവും...

ഇരുചക്ര വാഹനാപകടവും മരണവും കൂടി

text_fields
bookmark_border
ഇരുചക്ര വാഹനാപകടവും മരണവും കൂടി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ളി​ലും വ​ൻവ​ർ​ധ​ന. 2022ല്‍ 13,334 ​ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 1288 പേ​രും ’21ല്‍ 10,154 ​അ​പ​ക​ട​ങ്ങ​ളി​ലാ​യി 1069 പേ​രു​മാ​ണ്​ മ​രി​ച്ച​ത്. ഇക്കുറി നാ​ലു മാ​സ​ത്തി​നിടെ 400ലേറെ പേ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വരുടെ പി​ഴ​വാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം. ഇ​ത​ര വാ​ഹ​ന ഡ്രൈ​വ​ര്‍മാ​രു​ടെ പി​ഴ​വു​മൂ​ലം 8,429 അ​പ​ക​ട​മുണ്ടാ​യി. അ​തി​ലൂ​ടെ 648 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍ട്ട് ചെ​യ്ത 166 അ​പ​ക​ട​ങ്ങ​ളി​ല്‍ 33 പേ​രു​ടെ ജീ​വ​ന്‍ അ​പ​ഹ​രി​ച്ച​ത്​ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ലാ​ണ്. അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ള്‍ 157 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കി, 31 പേ​ര്‍ മ​രി​ച്ചു. പൊ​ലീ​സ്​ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2022ല്‍ ​സം​സ്ഥാ​ന​ത്ത് 43,910 റോ​ഡ​പ​ക​ട​മുണ്ടാ​യി. ഇ​തി​ല്‍ 4,317 പേ​ര്‍ മ​രി​ച്ചു. 34,638 പേ​ര്‍ക്ക് ഗു​രു​ത​ര​വും 14,669 പേ​ര്‍ക്ക് നി​സ്സാ​ര​വു​മാ​യ പ​രി​ക്കേ​റ്റു. 2021ല്‍ 33,296 ​അ​പ​ക​ട​ങ്ങ​ളി​ൽ 3,429 പേ​ര്‍ മ​രി​ച്ചു. 26,495 പേ​ര്‍ക്ക് ഗു​രു​ത​ര​വും 10,280 പേ​ര്‍ക്ക് നി​സ്സാ​ര​വു​മാ​യ പ​രി​ക്കേ​റ്റു. 20 പൊ​ലീ​സ് ജി​ല്ല​ക​ളി​ല്‍ എ​റ​ണാ​കു​ളം റൂ​റ​ലാ​ണ് അ​പ​ക​ട​നി​ര​ക്കി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍. 4,047 അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. 3,666 കേ​സു​ക​ളു​മാ​യി ആ​ല​പ്പു​ഴ​യും 3,260 കേ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ലു​മാ​ണ് തൊ​ട്ടു​പി​ന്നി​ല്‍.

മ​റ്റു വി​ഭാ​ഗ​ത്തി​ലെ വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​റു​ക​ള്‍ 2022ല്‍ 12,681 ​അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ടു. 974 പേ​ർ മ​രി​ച്ചു. സ്‌​കൂ​ട്ട​റു​ക​ള്‍ 4,422 അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട്​ 377 പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി. ഓ​ട്ടോ​റി​ക്ഷ​ക​ള്‍ 3,664 അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ക​യും 264 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ ബ​സു​ക​ള്‍ 1,902 അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യി. 215 ആ​ളു​ക​ളു​ടെ ജീ​വ​ന്‍ അ​പ​ഹ​രി​ച്ചു. ലോ​റി​ക​ള്‍ 1,714 അ​പ​ക​ട​ങ്ങ​ളി​ലാ​യി 364 മ​ര​ണ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യി.

മ​ണി​ക്കൂ​റി​ല്‍ പ​ര​മാ​വ​ധി 70 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​നാ​വു​ന്ന ത​ര​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ റോ​ഡു​ക​ള്‍. എ​ന്നാ​ൽ, 200 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളാ​ണ്​ വി​പ​ണി​യി​ലു​ള്ള​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ വി​വേ​ക​മി​ല്ലാ​തെ പാ​യു​ന്ന​താ​ണ്​ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:two wheeler accident
News Summary - Two-wheeler accident: death rate also increased
Next Story