Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനലൂർ-ചെങ്കോട്ട...

പുനലൂർ-ചെങ്കോട്ട സെക്ഷനിൽ മണ്ണിടിച്ചിൽ; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

text_fields
bookmark_border
Hurricane Jawad, Train service, Indian Railway
cancel

പുനലൂർ - ചെങ്കോട്ട സെക്ഷനിൽ ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുമിടയിൽ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ജോഡി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

ഇന്ന് (ചൊവ്വ) പകൽ 12 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം - ചെന്നൈ എഗ്മോർ പ്രതിദിന എക്‌സ്പ്രസ് (ട്രെയിൻ നമ്പർ - 16102), കൊല്ലത്തിനും ചെങ്കോട്ടക്കും ഇടയിൽ ഭാഗികമായി റദ്ദാക്കിയതിനാൽ ചെങ്കോട്ടയിൽ നിന്നാവും സർവിസ് നടത്തുക.

ഇന്നലെ (തിങ്കൾ) പുറപ്പെട്ട പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ്(16792) പുനലൂരും, ചെന്നൈ എഗ്‌മോർ - കൊല്ലം പ്രതിദിന എക്‌സ്പ്രസ് (16101) ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. രാത്രി 11.20ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് (16791) പുനലൂർ നിന്നാണ് പാലക്കാടേക്ക് സർവിസ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain cancelledtrain
News Summary - two trains partially cancelled
Next Story