ഏറ്റുമാനൂർ മോഡൽ സ്കൂൾ: ഹെഡ്മാസ്റ്ററടക്കം രണ്ട് അധ്യാപകരെ സ്ഥലംമാറ്റി
text_fieldsകോട്ടയം: ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കുറ്റക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപണമുയർന്ന ഹെഡ്മാസ്റ്ററടക്കം രണ്ട് അധ്യാപകരെ സ്ഥലംമാറ്റി. ഹെഡ്മാസ്റ്റർ എം.ആർ. വിജയൻ, സീനിയർ അസിസ്റ്റൻറ് ദീപു ശേഖർ എന്നിവർക്കെതിരെയാണ് നടപടി. വിജയനെ എറണാകുളത്തേക്കും ദീപുവിനെ കുലശേഖരമംഗലം ഗവ. എച്ച്.എസ്.എസിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഒരു അധ്യാപികയെക്കൂടി അടുത്തദിവസം മാറ്റുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സ്കൂളിലെ മൂന്ന് അധ്യാപകരെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡി.പി.ഐക്ക് കത്ത് നൽകിയിരുന്നു. പ്രശ്നങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇവരെ സ്ഥലംമാറ്റിക്കൊണ്ട് ഡി.പി.ഐയുടെ ഉത്തരവ്. സ്കൂൾ പട്ടികവർഗ വികസന വകുപ്പിെൻറ കീഴിലാണെങ്കിലും അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്.
കുറ്റക്കാരനായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ച ഹെഡ്മാസ്റ്ററടക്കമുള്ള അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂളിലെ ഒരുവിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും രംഗെത്തത്തിയിരുന്നു. ഒരുവിഭാഗം വിദ്യാർഥികൾ പഠനം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. വിവിധ ദലിത് സംഘടനകളും പ്രതിഷേധമുയർത്തിയിരുന്നു. കഴിഞ്ഞദിവസം സ്കൂളിലെ സീനിയർ സൂപ്രണ്ട് വി. ധർമജനെ പട്ടികവർഗ വികസന വകുപ്പ് മൂന്നാറിലേക്ക് സ്ഥലംമാറ്റിയിരുന്നു. പകരം മൂന്നാർ മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ സീനിയർ സൂപ്രണ്ട് ജിജി തോമസിനെ ഏറ്റുമാനൂരിലേക്ക് നിയമിച്ചിരുന്നു.
വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ ഇവിടുത്തെ സംഗീതാധ്യാപകനായിരുന്ന വൈക്കം ആറാട്ടുകുളങ്ങര തെക്കുംകോവില്‍ നരേന്ദ്രബാബു അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെ പരാതി നല്കിയ വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതോടെ ഭീഷണിയുണ്ടെന്നുകാട്ടി 95 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങി. തുടർന്ന് വനംവകുപ്പ് അടക്കം ഇടപെട്ട് 11 പേർ ഒഴിെകയുള്ള മുഴുവൻ പേരെയും സ്കൂളിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
