ഗോ(സ്റ്റ്)ശ്രീ പാലം! ഗോശ്രീ പാലത്തിൽ തൂങ്ങി മരിച്ച് ഓട്ടോ ഡ്രൈവര്‍, ചാടി മരിച്ച് 26കാരി; സമീപത്തുനിന്ന് അജ്ഞാത മൃതദേഹവും
text_fieldsഗോശ്രീ രണ്ടാം പാലത്തിൽ നിന്നും ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ ആളെ കരയിൽ എത്തിച്ച മൈസൂർ സ്വദേശികളായ കൃഷ്ണ, രാജപ്പ, സതീഷ് എന്നിവർ
കൊച്ചി: കൊച്ചിയിലെ ആത്മഹത്യാ മുനമ്പായി ഗോശ്രീ പാലം മാറുന്നു. ഇതിനെ ശരിവെക്കുന്ന മൂന്ന് സംഭവങ്ങളാണ് വ്യാഴാഴ്ച മാത്രം ഗോശ്രീ പാലത്തിലുണ്ടായത്. കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പാലത്തിനു മുകളില്‍ തൂങ്ങി മരിച്ചതായിരുന്നു ആദ്യ സംഭവം. പിന്നാലെ രാവിലെ 10 മണിയോടെ 26 കാരിയായ പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടി മരിച്ചു. പാലത്തിനു സമീപത്തുനിന്നൊരു അജ്ഞാത മൃതദേഹവും പിന്നീട് പൊലീസ് കണ്ടെടുത്തു.
കോവിഡ് ബാധിതനായതിന്‍റെ വിഷമത്തിൽ മുളവുകാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വിജയനാണ് പാലത്തിൽ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ പാലത്തിന്‍റെ കൈവരിയിൽ കയറുകെട്ടി, കഴുത്തിൽ കുരുക്കുമുറുക്കി ചാടി മരിക്കുകയായിരുന്നു. വിജയന്‍റെ മൃതദേഹം കയറില്‍ നിന്ന് മാറ്റി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് ഒരു പെണ്‍കുട്ടി പാലത്തിലേക്ക് കരഞ്ഞുകൊണ്ട് ഓടിയെത്തി കായലിലേക്ക് ചാടിയത്. രക്ഷപ്പെടുത്താൻ കൂടെ ഒരാൾ ചാടിയെങ്കിലും പെണ്‍കുട്ടി മരിച്ചു. രക്ഷിക്കാൻ ചാടിയ ആളെ മൈസൂർ സ്വദേശികളും മത്സ്യത്തൊഴിലാളികളുമായ കൃഷ്ണ, രാജപ്പ, സതീഷ് എന്നിവരാണ് കരയിലെത്തിച്ചത്.
പള്ളിപ്പുറം സ്വദേശിനിയായ 26കാരി ബ്രയോണ മരിയോ ആണ് മരിച്ചത്. രാവിലെ ഗോശ്രീ പാലത്തിനടുത്ത് ഡി.പി വേള്‍ഡിനോട് ചേര്‍ന്ന് ഒഴുകി വന്ന അജ്ഞാത മൃതദേഹവും പൊലീസ് കണ്ടെത്തിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

