മരുതിമലയിൽനിന്ന് വീണ് 13കാരി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsകൊട്ടാരക്കര: മുട്ടറ മരുതിമല ഇക്കോ ടൂറിസം മലമുകളിൽനിന്ന് രണ്ടു വിദ്യാർഥിനികൾ വീണു; ഒരാൾ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടമ്പനാട് നേവമുറ്റത്ത് ചെറുപുഞ്ചയിലിൽ ബിനു-ദീപ ദമ്പതികളുടെ മകളും അടൂർ തച്ചേന്ദമംഗലം സ്കൂൾ വിദ്യാർഥിനിയുമായ മീനു ആണ് (13) മരിച്ചത്. സുഹൃത്ത് മുണ്ടപ്പള്ളി പെരിങ്ങനാട് ശാലിനി ഭവനിൽ സുവർണയെ(14) ഗുരുതര പരിക്കുകളോടെ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ആയിരഒ അടിയോളം ഉയരമുള്ള മലമുകളിൽനിന്നാണ് പെൺകുട്ടികൾ വീണത്. ഉച്ചക്കാണ് പെൺകുട്ടികൾ മലയുടെ മുകളിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മണിക്കൂറുകളോളം ഇവർ മലമുകളിൽ ഇരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ മുട്ടറ സ്കൂളിന് സമീപത്തെ കടയിൽനിന്ന് ഇവരുടെ ദൃശ്യം പകർത്തിയിരുന്നു.
ഇരുവരും മലമുകളിൽനിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ അടിവാരത്ത് ഓടി എത്തി. പെൺകുട്ടികൾക്ക് ചെറിയ അനക്കം ഉണ്ടായിരുന്നെന്നും ഒരാൾ അബോധാവസ്ഥയിൽ വീട്ടിൽ പോകണമെന്ന് പറഞ്ഞതായും നാട്ടുകാർ പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു.
മീനുവിനെയും സുവർണയെയും ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ സ്കൂളിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീടുകളിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് വീട്ടുകാർ അടൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അടൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടികളെ മുട്ടറ മരുതിമലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

