Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരൂരിൽ കനാലിൽ...

തിരൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

text_fields
bookmark_border
ashmil ajlan 097896
cancel

തിരൂർ: നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്.

ഇന്ന് ഉച്ചക്ക് കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ആമിനയാണ് അഷ്മിലിന്റെ മാതാവ്. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). സാബിറയാണ് അജ്നാസിന്റെ മാതാവ്.

Show Full Article
TAGS:drowned drown death 
News Summary - Two students drowned while taking a bath in the canal in Tirur
Next Story