Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

text_fields
bookmark_border
drowned death
cancel
Listen to this Article

മല്ലപ്പള്ളി: തമിഴ്നാട് സ്വദേശികളായ രണ്ട് കുട്ടികൾ മണിമലയാറ്റിൽ മുങ്ങിമരിച്ചു. തമിഴ്നാട് തെങ്കാശി പനവടലി സത്രം ലക്ഷ്മണന്‍റെയും രാസാത്തിയുടെയും മകൻ കാർത്തിക് (16) വെള്ളയപ്പന്റെയും കസ്തൂരിയുടെയും മകൻ ശബരിനാഥ്​ (15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.45നാണ്​ അപകടം. മല്ലപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന ബന്ധുവായ സുബ്രഹ്മണ്യന്‍റെ വീട്ടിൽ ചടങ്ങിന് കുടുംബത്തോടൊപ്പം എത്തിയതാണിവർ.

ചടങ്ങിനുശേഷം മണിമലയാറ്റിലെ വടക്കൻ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങുമ്പോൾ കാർത്തിക്കും ശബരിയും ഒഴുക്കിൽപെട്ട് കയത്തിൽപെടുകയായിരുന്നു. എട്ടുപേരാണ് കുളിക്കാൻ പോയത്. മൂന്നുപേർ ഒഴുക്കിൽപെട്ടെങ്കിലും ഒരാൾ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് ഇരുവരെയും കരക്കെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക്​ ആശുപത്രിയിലുമാണ്. കീഴ്​വായ്പൂര് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two students drowned in Mallappally
Next Story