രണ്ട് വിദ്യാർഥികൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
text_fieldsസൽമാൻ, തുഷാർ
കായംകുളം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽപറമ്പിൽ നൗഷാദിന്റെ മകൻ സൽമാൻ (16), കോട്ടൂർ ക്ഷേത്രത്തിന് സമീപം കല്ലുപുരയിൽ തെക്കതിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് മരിച്ചത്.
ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മഹാദേവർ ക്ഷേത്രക്കുളത്തിൽ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. ഇരുവരും പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്.
ഷംലയാണ് സൽമാന്റെ മാതാവ്. സഹോദരി: സെൽമ. ഗംഗയാണ് തുഷാറിന്റെ മാതാവ്. സഹോദരി: തുഷാര.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

