മലപ്പുറത്ത് ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ വിദ്യാർഥികൾ മരിച്ചു
text_fieldsഅംജദ് പരി, റിനു സലീം
മലപ്പുറം: കോഡൂര്‍ വരിക്കോട് അങ്ങാടിയില്‍ സിമൻറ് കട്ട നിര്‍മാണ കമ്പനിക്ക് സമീപമുണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു.
പട്ടര്‍ക്കടവ് കിയാല്പടി പരി സിദ്ദീഖിെൻറ മകന് അംജദ് പരി (15), നെന്മാറ ഒലിപ്പാറ നാൽപതുതൊടി വീട്ടിൽ സലീമിെൻറ മകന് റിനു സലീം (16) എന്നിവരാണ് മരിച്ചത്. സഹോദരിമാരുടെ മക്കളായ ഇവർ പൊൻമളയിലെ മാതൃവീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് സംഭവം.
മലപ്പുറം ഭാഗത്തേക്ക് വരുന്നതിനിടെ സ്കൂട്ടർ മറ്റൊരു വാഹനത്തിൽ തട്ടി ഇവർ എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെടുകയായിരുന്നു. താഹിറയാണ് അംജദിെൻറ മാതാവ്. സഹോദരന്: അജ്മല്‍. റിനു സലീമിെൻറ പിതാവ് സലീം വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവറാണ്. മാതാവ്: ഫസീല.