പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
text_fieldsആലങ്ങാട്: പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. പറവൂർ കൈതാരം പഴയ പോസ്റ്റ് ഓഫിസിന് സമീപം മുക്കുങ്കൽ വീട്ടിൽ ജോഷിയുടെ മകൻ ദീക്ഷിത്(17), കൈതാരം നെടുമുറി കോളനി റോഡ് നെല്ലിപ്പിള്ളി നന്ദനത്തിൽ ഫാക്ട് ജീവനക്കാരൻ സുരേഷിെൻറ മകൻ ദേവാനന്ദ് (19)എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരുമാല്ലൂർ പുറപ്പിള്ളിക്കടവിൽ പുറപ്പിള്ളിക്കാവ് പാലത്തിന് സമീപമായിരുന്നു അപകടം. കൈതാരത്തുനിന്ന് കൂട്ടുകാരായ പത്തുപേരുടെ സംഘമാണ് കടവിലെത്തിയത്.
രണ്ടാഴ്ചമുമ്പും ഇവരിൽ ചിലർ ഇവിടെ കുളിക്കാനെത്തിയിരുന്നതായി പറയുന്നു. മരിച്ച ദേവാനന്ദും ദീക്ഷിതും സുഹൃത്തുക്കളായ അക്ഷയ്രാജ്, രാഹുൽകൃഷ്ണ എന്നിവർക്കൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇൗ സമയം മറ്റ് ആറുപേർ പുഴയോരത്ത് ബൈക്കുകൾ കഴുകുകയായിരുന്നു. കുളിക്കാനിറങ്ങിയവർ ആഴമുള്ള ഭാഗത്തേക്ക് കടന്നതാണ് അപകടത്തിനിടയാക്കിത്. ദേവാനന്ദും ദീക്ഷിതും ഒഴുക്കിൽപ്പെട്ടു.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഒപ്പമിറങ്ങിയ മറ്റുരണ്ടുപേരും അപകടത്തിൽ പെെട്ടങ്കിലും കൂട്ടുകാർ ഒച്ചെവച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരായ രണ്ടുപേർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിെഞ്ഞത്തിയ ഫയർഫോഴ്സ് സ്കൂബാടീം തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്, നേവിയുടെ മുങ്ങൽ വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇവരുടെ തിരച്ചിലിെൻറ ആദ്യ അരമണിക്കൂറിൽ തന്നെ പാലത്തിെൻറ ഷട്ടറിന് സമീപത്തുനിന്ന് ദീക്ഷിതിെൻറ മൃതദേഹം കിട്ടി. രാത്രി എഴരയോടെ ദേവാനന്ദിെൻറ മൃതദേഹവും കണ്ടെടുത്തു.
ആലുവ സി.ഐ വിശാൽ ജോൺസെൻറ നേതൃത്വത്തിൽ ആലങ്ങാട്, ചെങ്ങമനാട് പൊലീസും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാല്യങ്കര എസ്.എൻ.എം. കോളജിലെ ബിരുദ വിദ്യാർഥിയാണ് ദേവാനന്ദ്. അമ്മ രാജേശ്വരി, സഹോദരൻ ദേവനാഥ്. ചെറായി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയാണ് ദീക്ഷിത്. അമ്മ റെജി. സഹോദരി ശീതൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
