Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദയാത്ര സംഘത്തിലെ...

വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു

text_fields
bookmark_border
sachin-akash
cancel
camera_alt???????? ????????????, ????? ????????????

ചങ്ങനാശ്ശേരി: മണിമലയാറ്റില്‍ മല്ലപ്പള്ളി വായ്​പ്പൂര്​ ശാസ്​താംകുടി തൂക്കുപാലം കടവിൽ കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി പച്ചക്കറി മാര്‍ക്കറ്റിന്​ സമീപം ഇലഞ്ഞിപ്പറമ്പില്‍ മാര്‍ട്ടിന്‍ സെബാസ്​റ്റ്യ​​െൻറ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശ്ശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പില്‍ പി.കെ. സുരേഷി​​െൻറ മകന്‍ ആകാശ് സുരേന്ദ്രന്‍ (19) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്കാണ്​ സുഹൃത്തുക്കളായ 13 പേർ ചേര്‍ന്ന്​ ബൈക്കില്‍ പുറപ്പെട്ടത്. 3.30ഓടെ തൂക്കുപാലം കടവിൽ എത്തിയ സച്ചിനും ആകാശും കുളിക്കാനിറങ്ങി. മറ്റുള്ളവര്‍ കരയിലിരുന്നു. ഇവര്‍ ഇരുവരും ആറി​​െൻറ നടുവിലേക്ക് നീന്തിപ്പോയതായി സുഹൃത്തുക്കള്‍ പറയുന്നു. ആകാശ്​ മണൽവാരിയ കുഴിയിൽപെട്ടു.

രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സച്ചിനും മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളം ​െവച്ചതിനെത്തുടർന്ന്​ ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് സച്ചിന്‍ മാര്‍ട്ടിൻ. മാതാവ്: സുനി. സഹോദരി: സൗമ്യ. പത്തനംതിട്ട മൗണ്ട് സീയോന്‍ കോളജ് ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിയാണ് ആകാശ്. മാതാവ്: ഗീത. സഹോദരിമാര്‍: ശ്രുതി, പൂജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsStudents deadManimalayar
News Summary - Two Students dead in Manimalayar -Kerala News
Next Story