വന്ദേഭാരത് എക്സ്പ്രസിന് കല്ലേറ്: രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsതാനൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ അറസ്റ്റിലായി. താനൂരിന് സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 21നുണ്ടായ കല്ലേറിൽ ട്രെയിൻ ചില്ലുകൾ തകർന്നിരുന്നു. ഷൊർണൂരിൽ എത്തിയപ്പോൾ പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തിൽ ആർ.പി.എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൊർണൂർ റെയിൽവേ സംരക്ഷണ സേന കമാൻഡറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. എന്തിനാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കുട്ടികളെ വെള്ളിയാഴ്ച തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജറാക്കും. വന്ദേഭാരതിന് നേരെ ആഗസ്റ്റിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കല്ലേറുണ്ടായിരുന്നു. കണ്ണൂരിലും കോഴിക്കോട്ടും അറസ്റ്റ് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

