മലപ്പുറം വാഴക്കാട് സഹപാഠികളായ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
text_fieldsവാഴക്കാട്: സഹപാഠികളായ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. വാഴക്കാട് ചിറ്റന് റിയാസിെൻറ മകന് മുഹമ്മദ് റിഷാന് (ഏഴ്), വലേരിപൊറ്റ അബ്ദുറഷീദിെൻറ മകന് അഷ്ഫാന് (ഏഴ്) എന്നിവരാണ് മരിച്ചത്. ചെറുവായൂര്‍ പാറൊട്ടീരി തായം സ്രാമ്പ്യകുളത്തില് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ഇവര്‍ കുളിക്കാന്‍ വന്നതായിരുന്നു. ഒന്നരയാള്‍ പൊക്കത്തില്‍ വെള്ളമുള്ള കുളത്തിനടിയില്‍ അടുത്തടുത്തായി കമിഴ്ന്നുകിടക്കുന്ന കുട്ടികളെ അതുവഴി വന്ന പാറൊട്ടീരി അബ്ദുറഹ്മാനാണ് കണ്ടത്. ഉടന്‍ വാഴക്കാെട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും വാഴക്കാട് ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളാണ്.
അഷ്ഫാെൻറ മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അമീന്, അതീല്. നുസ്രത്താണ് മുഹമ്മദ് റിഷാെൻറ മാതാവ്. സഹോദരി: റിഷാന. അഷ്ഫാെൻറ മൃതദേഹം വാഴക്കാട് ജുമാമസ്ജിദിലും മുഹമ്മദ് റിഷാേൻറത് കണ്ണത്തുംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും രാത്രി 12ഒാടെ ഖബറടക്കി.
