Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ രണ്ടുപേർക്ക്​ പാമ്പുകടിയേറ്റു

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം 

ആലപ്പുഴ: കായംകുളത്ത്​ 15കാരിയായ വിദ്യാർഥിക്കും തോട്ടപ്പള്ളിയിൽ മധ്യവയസ്കനും പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ സന്തോഷിന്‍റെ മകൾ അനാമികക്കാണ്​ (15)​ കടിയേറ്റത്​. വെള്ളിയാഴ്ച രാത്രിയാണ്​ സംഭവം. ഉടൻ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച്​ ഡോസ്​ ആന്റിവെനം നൽകിയശേഷം നൂറനാട്​ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

തോട്ടപ്പള്ളിയിൽ മധ്യവയസ്കനാണ്​ പാമ്പുകടിയേറ്റത്. തോട്ടപ്പള്ളി സ്വദേശി സാലിയെ​​ (51) വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു പാമ്പുകടിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾ ഐ.സി.യുവിൽ ചികിത്സയിലാണ്​.

കഴിഞ്ഞദിവസം പാമ്പുകടിയേറ്റ്​ രണ്ടുപേരാണ്​ ജില്ലയിൽ മരിച്ചത്​. കൊറ്റുകുളങ്ങരയിൽ വിവാഹ സത്കാര ചടങ്ങിനെത്തിയ കായംകുളം മർക്കന്‍റയിൽ വെൽഫെയർ കോപറേറ്റീവ് സൊസൈറ്റി സെക്രട്ടറി വടക്കേതോപ്പിൽ കുടുംബാംഗവുമായ സലീന (42), കുട്ടനാട്​ വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്‍റെ ഭാര്യ ഇന്ദിര (65) എന്നിവരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeSnakebiteAlappuzhaMalayalam News
News Summary - Two Snakebite in Alappuzha
Next Story