Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാജാസ് സംഘർഷം: എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും വൈസ്​ പ്രസിഡന്‍റും അറസ്റ്റിൽ

text_fields
bookmark_border
maharajas sfi
cancel
camera_alt

പ്രജിത് കെ. ബാബു, ആഷിഷ് എസ്. ആനന്ദ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷത്തിൽ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും വൈസ്​ പ്രസിഡന്‍റും അറസ്റ്റിൽ. ജില്ല പ്രസിഡൻറ് പ്രജിത് കെ. ബാബു (27), വൈസ് പ്രസിഡൻറ് ആഷിഷ് എസ്. ആനന്ദ് (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കോളജിലെ കെ.എസ്.യു പ്രവർത്തകൻ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരെ മർദിച്ചതിനും എറണാകുളം ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനുമാണ്​ ഇവരെ അറസ്റ്റ് ചെയ്തത്.

ഇതോടെ മഹാരാജാസിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തേ കെ.എസ്.യു പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു.

കോളജിൽ ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി നാസിർ അബ്ദുറഹ്മാൻ, ഏരിയ കമ്മിറ്റി അംഗം ഇ.വി. അശ്വതി എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിലാണ് ബിലാലിനും അമൽ ടോമിക്കും ക്രൂര മർദനമേറ്റത്. ഈ സംഭവത്തിലാണ് എസ്.എഫ്.ഐയുടെ ജില്ല നേതാക്കൾ പിടിയിലായിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two SFI workers arrested in Maharajas College clash
Next Story