വീട് ആക്രമണം: എസ്.എഫ്.െഎ ജില്ല സെക്രട്ടറിയടക്കം രണ്ടുപേർകൂടി അറസ്റ്റിൽ
text_fields
കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ. ജില്ല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ. എസ്.എഫ്.ഐ. ജില്ല സെക്രട്ടറി അയ്മനം പാട്ടുപാടത്ത്ചിറയിൽ റിജേഷ് കെ. ബാബു (24), അയ്മനം പുല്ലാട്ട് പി.എസ്. ജയകുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവശേഷം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന റിജേഷിനെ ചൊവ്വാഴ്ച രാവിലെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ തളിപ്പറമ്പ് രാജുഭവനിൽ പ്രിൻസ് ആൻറണി (23), ഇടുക്കി ദേവികുളം സ്വദേശി ജയിൻ രാജ് (22), കുറിച്ചി സ്വദേശി സിനു സിൻഘോഷ് (23) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി 10നാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനുസമീപം കല്ലുമട റോഡിൽ വഞ്ചിയത്ത് പി.കെ. സുകുവിെൻറ വീടിനുനേരെ ആക്രമണമുണ്ടായത്.
വീടിനുമുന്നിൽ പാർക്ക് ചെയ്ത കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് റിജേഷ് കെ. ബാബുവിെൻറ നേതൃത്വത്തിൽ മൂന്നുതവണയായി വീട് ആക്രമിച്ച് വാഹനങ്ങൾ അടിച്ചുതകർെത്തന്നാണ് വീട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
