Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലിയേക്കര ടോൾപ്ലാസയിലുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് സാരമായ പരിക്ക്

text_fields
bookmark_border
പാലിയേക്കര ടോൾപ്ലാസയിലുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് സാരമായ പരിക്ക്
cancel

ആമ്പല്ലൂർ (തൃശൂർ): പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരുക്കേറ്റു. ടി.ബി. അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.

രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന അക്രമമാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two seriously injured in stabbing at Paliyekkara toll plaza
Next Story