Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് പട്ടികജാതി...

രണ്ട് പട്ടികജാതി മന്ത്രിമാർ, വനിതാ ഡെപ്യൂട്ടി സ്പീക്കർ; ഒരുനേതാവും ആർക്കുംവേണ്ടി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
രണ്ട് പട്ടികജാതി മന്ത്രിമാർ, വനിതാ ഡെപ്യൂട്ടി സ്പീക്കർ; ഒരുനേതാവും ആർക്കുംവേണ്ടി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: ചരിത്രപരമായ തീരുമാനങ്ങളോടെ പുതിയ യു.ഡി.എഫ് മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. ചരിത്രത്തിലാദ്യമായി പട്ടികജാതി വിഭാഗത്തിൽ നിന്നും രണ്ട് മന്ത്രിമാരാണ് ഇത്തവണ മന്ത്രിസഭയിലേക്ക് എത്തുന്നത്. കൂടാതെ ഡെപ്യൂട്ടി സ്പീക്കർ പദവി വനിതയ്ക്ക് നൽകാനും തീരുമാനമായി. മന്ത്രിസഭയിൽ ഈഴവ സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യവും വർധിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തികൾക്ക് വേണ്ടി ഒരുനേതാവും അനാവശ്യ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും എല്ലാവരും ഒരുമിച്ചിരുന്ന് വെറും പത്ത് മിനിറ്റുകൊണ്ടാണ് ആദ്യ പേരുകൾ എഴുതി തയ്യാറാക്കിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

എല്ലാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. വളരെ വേഗത്തിൽ തന്നെ ചർച്ചകളിലൂടെ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ സാധിച്ചു. ഇന്ന് വൈകീട്ടോടെ ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ഘടകകക്ഷികൾ സഹകരിച്ചില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നോ എന്ന് ചോദിച്ച വി.ഡി. സതീശൻ, മുൻപുണ്ടായിരുന്ന യു.ഡി.എഫ് മന്ത്രിസഭകളേക്കാൾ ഇത്തവണ അംഗബലം കൂടിയതായും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New GovernmentUDFVD Satheesan
News Summary - Two SC ministers, woman Deputy Speaker; VD Satheesan says no leader exerted unnecessary pressure for anyone
Next Story