Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണവം ബോംബ് സ്​േഫാടനം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

text_fields
bookmark_border
കണ്ണവം ബോംബ് സ്​േഫാടനം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
cancel

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ബോം​ബ് സ്​േ​ഫാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ചു​ണ്ട​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ടി. ​അ​ഭി​ന​വ്, പി.​കെ. പ്ര​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​വം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 25 ന് ​ക​ണ്ണ​വം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​വും ചു​ണ്ട​യി​ലു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് റോ​ഡി​ൽ ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ക​ണ്ണ​വം പൊ​ലീ​സി​ന്റെ​യും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും, പ്ര​തി​ക​ൾ​ക്ക് ബോം​ബ് എ​വി​ടെ നി​ന്ന് ല​ഭി​ച്ചു എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ റേ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്റെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് സ്റ്റീ​ൽ ബോം​ബി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പി.​കെ പ്ര​ബി​ൻ ക​ണ്ണ​വ​ത്തെ എ​സ്.​ഡി.​പി.​ഐ. പ്ര​വ​ർ​ത്ത​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.കൂ​ത്തു​പ​റ​മ്പ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two RSS Workers Arrested in Kannavam Bomb Blast Case
Next Story