Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതിക്കാരിയോട് അശ്ശീല സംസാരം, മദ്യപിച്ച് റോഡിൽ ബഹളം; രണ്ട്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
പരാതിക്കാരിയോട് അശ്ശീല സംസാരം, മദ്യപിച്ച് റോഡിൽ ബഹളം; രണ്ട്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ
cancel

കൊട്ടാരക്കര: പരാതിക്കാരിയെ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് റോഡിൽ ബഹളം വെക്കുകയും ചെയ്​ത പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു ജോൺ, രതീഷ് എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ് സസ്‌പെൻഡ് ചെയ്തത്.

ബിജു ജോൺ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണം ഉയർന്നിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ പല തവണ ഇയാൾ സംസാരിച്ചതായി തെളിവു സഹിതം ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. രതീഷ് പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടു പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്​ത്​ കേസെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two policemen Suspended
Next Story