Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി

text_fields
bookmark_border
Air India
cancel

നെടുമ്പാശ്ശേരി: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. കാലാവസ്ഥ മോശമായതിനെ തുടർന്നാണിത്​.

ദുബൈയിൽനിന്ന്​ കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്​. ഉടൻ തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തിയിരിക്കുകയാണ്. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.

കനത്ത മഞ്ഞിനെ തുടർന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. മഞ്ഞിന്‍റെ കാഠിന്യം കുറഞ്ഞാൽ മാത്രമേ തിരിച്ചു പോകുകയുള്ളൂ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two planes scheduled to land at Kannur and Mangalore landed at Nedumbassery
Next Story