Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഭാതനടത്തത്തിനിടെ...

പ്രഭാതനടത്തത്തിനിടെ ലോറി പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
പ്രഭാതനടത്തത്തിനിടെ ലോറി പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം
cancel

ചാ​രും​മൂ​ട് (ആ​ല​പ്പു​ഴ): പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്ക്​​ ടോ​റ​സ്​ ലോ​റി പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ർ​ക്ക്​ ദാ​രു​ണാ​ന്ത്യം. ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​ർ മൂ​വ​രും ആ​ത്മ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. വാ​ഹ​നം നി​ർ​ത്താ​തെ​പോ​യെ​ങ്കി​ലും ഡ്രൈ​വ​ർ പി​ന്നീ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി പ​ത്താം​മൈ​ൽ വാ​ലു​കു​റ്റി​യി​ൽ വി.​എം. രാ​ജു (66), എ​രു​മ​ക്കു​ഴി ക​മ​ലാ​മ​ന്ദി​രം രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (73), പ​ണ​യി​ൽ താ​ഴ​മം​ഗ​ല​ത്ത് വി​ക്ര​മ​ൻ നാ​യ​ർ (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ പ​ണ​യി​ൽ സോ​പാ​നം രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ (65) ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.15ന്​ ​നൂ​റ​നാ​ട് പ​ള്ളി​മു​ക്ക്-​ആ​ന​യ​ടി റോ​ഡി​ൽ പ​ണ​യി​ൽ പാ​ല​മു​ക്കി​ലാ​ണ് അ​പ​ക​ടം. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു​മി​ച്ച്​ ന​ട​ക്കാ​നി​റ​ങ്ങു​ന്ന ഇ​വ​ർ പ​തി​വു​പോ​ലെ വെ​ള്ള​ച്ചി​റ വ​രെ ന​ട​ന്ന​ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ലോ​റി ഇ​ടി​ച്ചി​ട്ട​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ടോ​റ​സാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ പ​ള്ളി​ക്ക​ൽ ക​ല​തി​വി​ള​യി​ൽ അ​നീ​ഷ്​ കു​മാ​ർ (30) സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

പ്ര​വാ​സി​യാ​യി​രു​ന്ന വി.​എം. രാ​ജു​വി​ന്‍റെ സം​സ്കാ​രം പി​ന്നീ​ട്. ലി​സി​യാ​ണ് ഭാ​ര്യ. മക്കൾ: ആ​ന​ന്ദ്, അ​മ്പി​ളി മരുമക്കൾ: നി​മ്മി, അ​നു. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​ധാ​ദേ​വി​യാ​ണ് ഭാ​ര്യ. റി​ട്ട. ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാ​യ വി​ക്ര​മ​ൻ നാ​യ​രു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. സി​ന്ധു​വാ​ണ് ഭാ​ര്യ. ഐ​ശ്വ​ര്യ, അ​ന​ഘ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentAlappuzha
News Summary - Three persons were killed when a lorry hit them while they were on a morning walk in Alappuzha
Next Story