പെൺകുട്ടികളെ കടന്നുപിടിച്ച കേസിൽ രണ്ടുപേർക്ക് തടവ്
text_fieldsതിരുവനന്തപുരം: പെൺകുട്ടികളെ പീഡിപ്പിച്ച രണ്ട് പോക്സോ കേസുകളിലായി രണ്ട് പ്രതികളെ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചു.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷ് രാജനെ (30) ഏഴ് വർഷം വെറും തടവിനും 20000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. അയൽവാസിയായ പതിനാറുകാരിയെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ച കേസിൽ കരകുളം വേങ്ങോട് സ്വദേശി അഷ്റഫിനെ (50) നാലു വർഷം വെറും തടവും 15000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2022 നവംബർ 25ന് വൈകീട്ടാണ് മുക്കോല മരുതൂരാണ് രാജേഷ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. ഒളിഞ്ഞു നിന്ന പ്രതി അശ്ലീലച്ചുവയുള്ള വാക്കുകൾ പറഞ്ഞ് കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. മണ്ണന്തല എസ്.ഐ ആർ.എൽ.രാഹുലാണ് കേസ് അന്വേഷിച്ചത്.
2021 ഏപ്രിൽ പതിനൊന്ന് രാത്രിയാണ് അഷ്റഫ് അയൽവാസിയായ പതിനാറുകാരിയെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ചത്. നെടുമങ്ങാട് സബ് ഇൻസ്പെക്ടർമാരായ ബി.എസ്. ശ്രീജിത്ത്, കെ.എസ്. ധന്യ, എൻ. സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനും ആർ.വൈ. അഖിലേഷും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.