Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right55 കിലോ കഞ്ചാവുമായി...

55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

text_fields
bookmark_border
55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
cancel

കോഴിക്കോട് : ആന്ധ്രയിൽ നിന്ന് കാറിൽ കോഴിക്കോട് വിൽപ്പനക്ക് എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ എൻ.പി മുരളീധരൻ (40), പനത്തടി പള്ളികുന്നേൽ വീട്ടിൽ പി.പി ജോണ്സൻ (58) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌കോഡും എസ്.ഐ സെയ്ഫുള്ള പി.ടി യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് ഞായറാഴ്ച്ച പുലർച്ചേയാണ് പൂവാട്ട്പറമ്പ് തോട്ടുമുക്ക് ഭാഗത്ത് നിന്ന് പിടികൂടിയത്. ഈ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വിപണി വില വരും.

പൂവാട്ട് പറമ്പ്, പെരുവയൽ, പെരുമണ്ണ ഭാഗങ്ങളിൽ വലിയ തോതിൽ ലഹരി വിൽപ്പനയും ഉപയോഗവും ഉണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണക്ക് വിവരം ലഭിച്ചിരുന്നു തുടർന്ന് പല സ്ഥലങ്ങളിലും വ്യാപകമായ വാഹന പരിശോധന നടത്തിരുന്നു. അതിനിടയിൽ പൂവാട്ട്പറമ്പ് തോട്ടു മുക്ക് ഭാഗത്ത് നിന്നാണ് ഇരുവരും പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണ ഭാഗത്ത് നിന്ന് 12 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പന്തീരാങ്കാവ് പൊലീസും പിടികൂടിയിരുന്നു. പിടിയിലായ മുരളീധരൻ 100 കിലോയോളം ' കഞ്ചാവ് കാറിൽ കടത്തിയതിന് പിടികൂടി ആന്ധ്ര ജയിലിലായിരുന്നു. ഇവിടെ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തുടർന്നും കഞ്ചാവ് വില്പനയിലേക്ക് ഇറങ്ങുകയായിരുന്നു.

പിടിയിലായ ഇരുവരും അന്തർസംസ്ഥാന ലോറികളിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയയിരുന്നു. അതിലൂടെ ലഭിച്ച സൗഹൃദത്തിൽ ആണ് ആന്ധ്രക്കാരനായ ഇടപാടുകരനിൽ എത്തിച്ചേർന്നത്. അന്ധ്രപ്രദേശിലെ കഞ്ചാവ് വിൽപ്പനക്കാരുമായി ഇയാൾക്ക് വലിയ ബന്ധങ്ങൾ ഉണ്ട് കഞ്ചാവ് തോട്ടത്തിൽ പോയി കുറഞ്ഞ വിലക്കാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത് കൂടാതെ ഡ്രൈവർ ആയതിനാൽ നാട്ടിൽ നിന്നും ഇയാൾ വിട്ട് നിന്നിരുന്നതും സംശയത്തിന് ഇടയാക്കിയില്ല.

പിന്നീട് പഴയ വാഹന വിൽപനയിലേക്ക് തിരിഞ്ഞ ഇയാൾ അതിലൂടെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന കാറുകൾ വഴി നിരന്തരം കഞ്ചാവ് കടത്താൻ ആരംഭിക്കുകയായിരുന്നു. ഓരോ തവണയും ഓരോ വാഹനങ്ങൾ ഉപയോഗിക്കുന്നതും അന്യ സംസ്‌ഥാന വാഹന നമ്പറുകൾ ഉപയോഗിക്കുന്നതും ഇയാളെ പിടിക്കുന്നതിന് പൊലീസിന് ശ്രമകരമായി. എന്നാൽ ഇയാളുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിഞ്ഞ പൊലീസ് വളരെ കാലമായി ഇയാളുടെ ഓരോ യാത്രകളും നിരീക്ഷിച്ചു. ഇതിനിടയിലാണ് ഇയാൾ വാഹന പരിശോധനക്കിടെ പിടിയിലായത്.

കോഴിക്കോട് സിറ്റിയിലെ മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു അന്യസംസ്ഥാന ങ്ങളിലെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുന്നവരെ ശക്തമായി നിരീക്ഷണം നടത്തുമെന്നു എല്ലാ സബ്ഡിവിഷനുകളിലും ആൻറി നാർക്കോട്ടിക്ക് സ്ക്വാഡിൻറെ പ്രവർത്തനം ശക്തമാക്കുമെന്നും സിറ്റി പോലിസ് ഡെപ്യൂട്ടി കമീഷണർ അനുജ് പുലിവാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two persons arrested55 kg of ganja
News Summary - Two persons arrested with 55 kg of ganja
Next Story