210 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsആറാട്ടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് വിൽപനക്ക് സൂക്ഷിച്ച 210 കുപ്പി പുതുച്ചേരി നിർമിത മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. ഒരാൾ കടന്നുകളഞ്ഞു.എക്സൈസ് നടത്തിയ പരിശോധനയിൽ തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ (33) തോട്ടപ്പള്ളി പുത്തൻപറമ്പിൽ വീട്ടിൽ രാകേഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി പൂത്തോപ്പിൽ വീട്ടിൽ പ്രവീൺ (37) ഓടിമറഞ്ഞു.
തൃക്കുന്നപ്പുഴ പല്ലന ഭാഗത്ത് കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്‍റലിജൻസ് സംഘവും സംയുക്തമായ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.രക്ഷപ്പെട്ടയാൾ സമാനകേസിൽ നേരത്തേയും പ്രതിയാണ്. പുതുച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള അരലിറ്ററിന്‍റെ 210 കുപ്പികളായി സൂക്ഷിച്ചിരുന്ന 105 ലിറ്റർ മദ്യമാണ് പിടികൂടിയത്. പ്രവീൺ എന്നയാൾ പുതുച്ചേരിയിൽ നിന്ന് എത്തിക്കുന്നതാണെന്നാണ് വിവരം.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ മാരായ എസ്. രാധാകൃഷ്ണൻ, ഫെമിൻ പ്രിവന്‍റിവ് ഓഫിസർമാരായ റോയ് ജേക്കബ്, ജി-ഗോപകുമാർ, ജി. അലക്സാണ്ടർ, അബ്ദുൽ ഷുക്കൂർ, വി.എം. ജോസഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്.മുസ്തഫ, ജി. ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫിസർ സംഘമിത്ര, റിയാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

