Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടറിലെത്തി മാല...

സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ

text_fields
bookmark_border
അ​ന​സ്  ലാ​ൽ​മോ​ഹ​ൻ
cancel
camera_alt

അ​ന​സ്  ലാ​ൽ​മോ​ഹ​ൻ

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച​ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (28), ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ ലാ​ൽ​മോ​ഹ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ട​പ്പ​ള്ളി അ​മൃ​ത ഭാ​ഗ​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഇ​വ​ർ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 2023 ഡി​സം​ബ​ർ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ലൂ​ടെ മ​ക​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്.

ഈ ​കേ​സി​ന് സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. സ്കൂ​ട്ട​റു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത് ന​മ്പ​ർ പ്ലേ​റ്റി​ൽ മാ​റ്റം​വ​രു​ത്തി​യാ​ണ് കൃ​ത്യം ന​ട​ത്തി​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - Two people who stole necklaces on scooters were arrested
Next Story