കാർ ബജിക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്
text_fieldsമാന്നാർ: മരണവീട്ടിലേക്ക് ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന പുലിയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ബജിക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. ചായ കുടിക്കാനെത്തിയ ചൂരലെന്ന വിളിപ്പേരുള്ള രാജപ്പൻ ( 60), വിഷവർശ്ശേരിക്കര കുന്നുംപുറത്ത് വീട്ടിൽ കൊച്ചുമോൻ (50)എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ച മൂന്നിന് തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ മാന്നാർകുറ്റിയിൽമുക്ക് പെട്രോൾ പമ്പിന് എതിർ വശമുള്ള കുരട്ടിശ്ശേരി നാഥൻ പറമ്പിൽ സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽനൂർ തട്ടുകടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
സൈക്കിളും കടയുടെ നെയിം ബോർഡും ചില്ലലമാരയും തകർന്നു. അഞ്ചു മാസംമുമ്പും മറ്റൊരു ദിശയിൽ സഞ്ചരിച്ച കാർ ഇവിടേക്ക് ഇടച്ചുകയറിയിരുന്നു. കഴിഞ്ഞദിവസം മരിച്ച ഇരമത്തൂർ ജ്യോതിഭവനത്തിൽ ജ്യോതിലക്ഷ്മിയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ പുലിയൂർ സ്വദേശികളായ കുടുംബങ്ങൾ രണ്ടു കാറിലായി വരുമ്പോഴാണ് ഒരു കാർ നിയന്ത്രണം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

