പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsഈരാറ്റുപേട്ട: തലനാട് ഗ്രാമപഞ്ചായത്ത് അടുക്കത്തിനു സമീപം പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. സമാന സാഹചര്യത്തിൽ നിരവധി പാറകളാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, റവന്യു, കൃഷി, പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ദുരന്ത സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. അടുക്കം, മേലടുക്കം പ്രദേശത്ത് മാത്രമായി 25 ഓളം കുടുംബങ്ങളെ ആണ് ഇത്തരത്തിൽ മാറ്റി പാർപ്പിക്കേണ്ടത്. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പലമേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് തയാറാക്കിയ ലിസ്റ്റ് അപൂർണമാണെന്ന് കാണിച്ചു മൂന്ന് തവണ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഷോൺ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

