Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിർത്തിയിട്ട ലോറിയിൽ...

നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേർ മരിച്ചു

text_fields
bookmark_border
bike accident
cancel
Listen to this Article

കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയൻചിറങ്ങര പി.വി പ്രിസ്റ്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി പുല്ലുവഴി എം.സി റോഡിലാണ് അപകടം.

തടിലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പാവൂരിൽ റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയായിരുന്നു. ലോറിക്ക് പിന്നിൽ സിഗ്നൽ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലോറി ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. ഇതാണ് അപകടകാരണമെന്നാണ് നിഗമനം.

ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അജിത്തിന്റേയും വിമലിന്റേയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIbike collission
News Summary - Two people, including a CPI branch secretary, were killed when their bike collided with a parked lorry
Next Story