Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുചക്രവാഹനം പുഴയിൽ...

ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
dead body
cancel

കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ ഇരുചക്ര വാഹനം പുഴയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിൻ ആന്‍റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരാണ് പുഴയിൽ വീണ ഇരുചക്രവാഹനം ആദ്യം കാണുന്നത്. വാഹനത്തിന്‍റെ ഇൻഡിക്കേറ്റർ കത്തി നിൽക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കടത്തുവഞ്ചി ഉപയോഗിച്ച് നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും നടത്തിയ തിരച്ചിലിൽ കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ആസാദിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. രാത്രി വഴി തെറ്റിയതാകാം അപകട കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആസാദ് ആണ് വാഹനത്തിന്‍റെ ഉടമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyaccident
News Summary - Two people died when their two-wheeler fell into the river in kochi; The body of the second man was found
Next Story