Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു
text_fieldsbookmark_border
മണി, സുജാത
കൊടുമൺ: പത്തനംതിട്ട ജില്ലയിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ എലിപ്പനി ബാധിച്ച് മരിച്ചു. കൊടുമൺചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതിൽ സുജാത (50), 17ാം വാർഡ് കാവിളയിൽ ശശിധരന്‍റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ചത്.
സുജാത മൂന്ന് ദിവസമായും മണി ഒരാഴ്ചയായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ഷീര കർഷകയായിരുന്നു മണി. സംസ്കാരം നടത്തി. മണിയുടെ മകൻ: വിഷ്ണു.
സുജാതയുടെ സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മകൾ: സന്മയ. ശനിയാഴ്ച അടൂർ പെരിങ്ങനാട്ടും ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. മൂന്നാളം ലിജോഭവനിൽ രാജനാണ് (60) മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

