Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുള്ളിമാൻ ഇറച്ചിയുമായി രണ്ടു പേർ പിടിയിൽ

text_fields
bookmark_border
deer meat
cancel
camera_alt

പുള്ളിമാൻ ഇറച്ചിയുമായി പിടികൂടിയ പ്രതികൾ 

മറയൂർ: കെണിവെച്ച് പിടികൂടിയ പുള്ളിമാനെ അറുത്ത് കഷണങ്ങളാക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. രാജകുമാരി മുസയിൽ വീട്ടിൽ ചന്ദ്രബാബു (64), മറയൂർ മൈക്കിൾ ഗിരിയിൽ കറുപ്പസ്വാമി (52) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്​ച രാവിലെ ചിന്നവര ഭാഗത്ത് കെണിവെച്ച് പിടികൂടിയ പുള്ളിമാനെ സ്വകാര്യതോട്ടത്തിലെ ഷെഡിൽ മുറിച്ച് ഇറച്ചിയാക്കുമ്പോഴാണ് വനം വകുപ്പ് മറയൂർ കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മാനിന്‍റെ അവശിഷ്ടങ്ങൾ കുഴിച്ചു മൂടിയനിലയിൽ കണ്ടെടുത്തു.

കാന്തല്ലൂർ ഓഫിസർ രാഹുൽലാൽ, മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ കെ. സുനിൽ, സുഭാഷ് കുമാർ, ബിജു ബി. നായർ (ഗ്രേഡ്) കാന്തല്ലൂർ റേഞ്ചിൽ എസ്.എഫ്.ഒമാരായ എം.എം. ഷൈരറജു, പി.സി. ജോബിമോൻ, ബി.എഫ്.ഒമാരായ പി.ബി. ആനന്ദു, നിഷാമോൾ എ.പി, ജെ. ആഷിഫ്, കെ.ഐ. റെനിസ്, വി.പി. ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people arrested with deer meat
Next Story