കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ രണ്ടെണ്ണം ആലപ്പുഴ തീരത്ത് അടിഞ്ഞു
text_fieldsകൊച്ചി: ശനിയാഴ്ച ഉച്ചക്ക് കൊച്ചി കടലിൽ അപകടത്തിൽപെട്ട് ഞായറാഴ്ച മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസയിൽ നിന്നുള്ള കണ്ടെയ്നറുകളിൽ രണ്ടെണ്ണം ആലപ്പുഴ വലിയഴീക്കൽ തീരത്തടിഞ്ഞു.
അറബിക്കടലിൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (70.376 കി.മീ.) അകലെയാണ് കപ്പൽ മുങ്ങിയത്. ആലപ്പുഴ കരക്കണിഞ്ഞ കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണിട്ടുണ്ട്. ഓറഞ്ച് നിറത്തിലെ പെട്ടികളും കരക്കടിഞ്ഞിട്ടുണ്ട്. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കപ്പലിലെ കണ്ടെയ്നറുകൾ അടിയുന്നത് കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് തീരദേശം. ആകെ ഒമ്പതു കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. ഏഴ്എണ്ണം കൊല്ലം തഴ്ത്ത് അടിഞ്ഞിരുന്നു. കൊല്ലം ചെറിയഴീക്കൽ, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കണ്ടെയ്നറുകൾ എത്തിയത്. ഇതിൽ പരിമണത്തെ രണ്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുകയാണ്. ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംഘം ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് കൊല്ലം ജില്ലാ കലക്ടർ എൻ. ദേവിദാസ് പറഞ്ഞു.
ആളുകൾ കണ്ടെയ്നറിന് അടുത്തേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് പറഞ്ഞു. കണ്ടെയ്നർ പരിശോധനക്ക് വിദഗ്ധ സംഘം എത്തും. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ എത്തുന്നത് തടയാൻ ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

