കഞ്ചാവുമായി യുവതി അടക്കം രണ്ടു ഒഡീഷ സ്വദേശികൾ പിടിയിൽ
text_fieldsകഞ്ചാവ് കേസിൽ പിടിയിലായ ഒഡീഷ സ്വദേശികളായ റിങ്കു ദിഗലും ശാലിനി ഭാലിയാർ സിങ്ങും
അങ്കമാലി: ഒമ്പതര കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ടു ഒഡീഷ സ്വദേശികൾ പിടിയിൽ. കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിങ് (22) എന്നിവരെ അങ്കമാലി പൊലീസാണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്നവരാണിവർ. ഒഡീഷയിൽനിന്ന് കുറഞ്ഞ വിലക്ക് വാങ്ങി 25000 രൂപക്ക് വരെ മൊത്തം കച്ചവടം നടത്തി മടങ്ങിപോകുന്നതാണ് പതിവ്. ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇൻസ്പെക്ടർ എ. രമേശ്, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, എം.എസ്. ബിജീഷ്, അജിത്, എ.എസ്.ഐ നവീൻ ദാസ്, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, എം.ആർ. മിഥുൻ, അജിത്കുമാർ, കെ.ആർ മഹേഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

