മലങ്കര കത്തോലിക്ക സഭക്ക് രണ്ട് പുതിയ മെത്രാന്മാർ
text_fieldsമലങ്കര കത്തോലിക്ക സഭയുടെ പുതിയ മെത്രാന്മാരായി കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍
മാര്‍ അലക്സിയോസും അഭിഷിക്തരായ ചടങ്ങിൽ നിന്ന്
തിരുവനന്തപുരം : മലങ്കര കത്തോലിക്ക സഭയുടെ പുതിയ മെത്രാന്മാരായി കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്സിയോസും അഭിഷിക്തരായി. കുര്യാക്കോസ് തടത്തിൽ റമ്പാൻ, ഡോ. യൂഹാനോൻ കുറ്റിയിൽ റമ്പാൻ എന്നിവരാണ് പുതിയ മെത്രാന്മാരായത്. യൂഹോനോന്‍ മാര്‍ അലക്സിയോസ് തിരുവനന്തപുരം അതിരൂപത സഹായ മെത്രാനാകും.
കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസ് സഭയുടെ യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്ററാകും. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങിന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ മറ്റ് ബിഷപ്പുമാരും മറ്റ് സഭകളിലെ മുപ്പതോളം ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുത്തു. ശുശ്രൂഷാ മധ്യേ മുഖ്യകാര്‍മ്മികന്‍ കാതോലിക്കാ ബാവ നവാഭിഷിക്തരുടെ ശിരസില്‍ കുരിശടയാളം വരച്ച് മാര്‍ ഒസ്താത്തിയോസ്, മാര്‍ അലക്സിയോസ് എന്നീ പേരുകള്‍ നല്കി. തുടര്‍ന്ന് അജപാലന അധികാരത്തിന്റെ അടയാളമായ അംശവടി നല്കി.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എംപി മാരായ രാജ്മോഹന്‍ ഉണ്ണിത്താന്, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, എംഎല്‍എ മാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രന്, ആന്റണി രാജു, വി.കെ. പ്രശാന്ത്, എം. വിന്‍സെന്റ്, ഡി.കെ. മുരളി, ജി. സ്റ്റീഫന്‍, വി. ജോയി, ഐബി സതീഷ്, എ. ആന്‍സലന്‍, മാത്യു റ്റി. തോമസ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

