Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് യാത്രികരെ...

ബൈക്ക് യാത്രികരെ ആളുമാറി ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​ഷ്ണു  അ​ന​ന്തു

ആ​റാ​ട്ടു​പു​ഴ: ഫു​ട്​ബാൾ ക​ളി ക​ണ്ട് മ​ട​ങ്ങി​യ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബൈ​ക്ക് യാ​ത്രി​ക​രെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ. മൂ​ന്നാം പ്ര​തി പു​റ​ക്കാ​ട് പു​ന്ത​ല പു​ത്ത​ൻ പ​റ​മ്പി​ൽ വി​ഷ്ണു (24) എ​ട്ടാം പ്ര​തി തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര വ​ള​വ് ഗി​രി​ജ​ൻ ചി​റ​യി​ൽ അ​ന​ന്തു (23) എ​ന്നി​വ​രാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി 25-ന് ​രാ​ത്രി 10.30 നാ​ണ് സം​ഭ​വം.

കു​മാ​ര​കോ​ടി​യി​ൽ വെ​ച്ച് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ആക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​റാം പ്ര​തി ക​രു​വാ​റ്റ അ​ശോ​കം വീ​ട്ടി​ൽ അ​മ​ൽ അ​ശോ​ക് (25) ഏ​ഴാം പ്ര​തി ക​രു​വാ​റ്റ അ​ഞ്ചു​തെ​ങ്ങ് വീ​ട്ടി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (22) എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു.

ഐ.​എ​സ്.​എ​ച്ച്.​ഒ ശി​വ പ്ര​കാ​ശ്, എ​സ്.​ഐ.​സു​ധീ​ർ, സി.​പി.​ഒ​മാ​രാ​യ രാ​ഹു​ൽ ആ​ർ.​കു​റു​പ്പ് ,അ​ഖി​ൽ മു​ര​ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsAttack
News Summary - Two more people were arrested in the case of attacking bikers
Next Story