Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലോളി മുക്കിലെ ആൾക്കൂട്ട മർദനം; രണ്ട് ലീഗ് പ്രവർത്തകർകൂടി കീഴടങ്ങി

text_fields
bookmark_border
പാലോളി മുക്കിലെ ആൾക്കൂട്ട മർദനം; രണ്ട് ലീഗ് പ്രവർത്തകർകൂടി കീഴടങ്ങി
cancel
camera_alt

പി.കെ മുർഷിദ്, മുഹമ്മദ് ഫായിസ്

Listen to this Article

ബാലുശ്ശേരി: പാലോളി മുക്കിലെ ആൾക്കൂട്ട മർദനക്കേസിൽ രണ്ട് ലീഗ് പ്രവർത്തകർകൂടി പൊലീസ് മുമ്പാകെ കീഴടങ്ങി. തിരുവോട്ട് പുത്തലത്ത് കണ്ടി പി.കെ. മുർശിദ് (23), തിരുവോട്ട് പെരൂളി പൊയിൽ മുഹമ്മദ് ഫായിസ് (24) എന്നിവരാണ് ഇന്നലെ ബാലുശ്ശേരി പൊലീസിൽ ഹാജരായത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് ലീഗ് പ്രവർത്തകർ റിമാൻഡിലായിട്ടുണ്ട്. ഇവരെ കൂടാതെ നാല് എസ്.ഡി.പി.ഐ പ്രവർത്തകരും ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഐ.എൻ.എൽ പ്രവർത്തകനും റിമാൻഡിലാണ്.

ഡി.വൈ.എഫ്.ഐ പാലോളി യൂനിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെതിരെ നടന്ന ആൾക്കൂട്ട മർദനവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കം ഇതോടെ 13 പേർ റിമാൻഡിലായിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two more League workers surrendered
Next Story