Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിലേക്ക്​...

കൊച്ചിയിലേക്ക്​ ഞായറാഴ്​ച​ ഗൾഫിൽനിന്ന്​ രണ്ട്​ വിമാനങ്ങൾ

text_fields
bookmark_border
കൊച്ചിയിലേക്ക്​ ഞായറാഴ്​ച​ ഗൾഫിൽനിന്ന്​ രണ്ട്​ വിമാനങ്ങൾ
cancel

നെ​ടു​മ്പാ​ശ്ശേ​രി: വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന ദൗ​ത്യ​ത്തി​​െൻറ ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി. ആ​ദ്യ​വി​മാ​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്് 6.27ന് ​കൊ​ച്ചി​യി​ലെ​ത്തി. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​​െൻറ ഐ.​എ​ക്‌​സ് 434 വി​മാ​ന​മാ​ണ് 181 യാ​ത്ര​ക്കാ​രു​മാ​യി ദുൈ​ബ​യി​ൽ​നി​ന്ന്​ എ​ത്തി​യ​ത്. യാ​ത്ര​ക്കാ​രി​ൽ 75 പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. 

പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ദൗ​ത്യം തു​ട​ങ്ങി​യ​ശേ​ഷം ഇ​ത്ര​യും ഗ​ർ​ഭി​ണി​ക​ൾ ഒ​രു വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന​ത്​ ആ​ദ്യ​മാ​ണ്. ഗ​ർ​ഭി​ണി​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ചി​കി​ത്സ ന​ൽ​കാൻ​ ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള 35 പേ​രും മു​തി​ർ​ന്ന പൗ​ര​ന്മാ​രും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും സം​ഘ​ത്തി​ലു​ണ്ട്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി വൈ​ഷ്ണ​വി​​െൻറ മൃ​ത​ദേ​ഹ​വും ഈ ​വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. ദു​ൈ​ബ​യി​ൽ വെ​ച്ച് ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് മ​രി​ച്ച​താ​ണ് വൈ​ഷ്ണ​വ്. വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്. ഞാ​യ​റാ​ഴ്ച എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സി​ന് കൊ​ച്ചി​യി​ലേ​ക്ക്​ ര​ണ്ട് സ​ർ​വി​സാ​ണു​ള്ള​ത്. ദു​ൈ​ബ-​കൊ​ച്ചി വി​മാ​നം വൈ​കീ​ട്ട് 5.40നും ​അ​ബൂ​ദ​ബി-​കൊ​ച്ചി വി​മാ​നം രാ​ത്രി 8.40നും ​എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indianedumbasseryGulf service
News Summary - two more flight to kochi from gulf
Next Story